Monday 19 August 2019

ചിങ്ങം 1 -കർഷക ദിനം

 

തറയിട്ടാൽ എ എം എൽ പി സ്കൂളിൽ കർഷകദിനോത്തോടുനുബന്ധിച്ചു വിവിധയിനം പ്രോഗ്രാമുകൾ നടത്തി
കുട്ടികൾക്ക് വേണ്ടി കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും ഡാൻസ് പ്രോഗ്രാമും  ഉണ്ടായിരുന്നു   .പഴയകാല കാർഷിക ഉപകരണങ്ങൾ പരിചയപെട്ടു .മുതിർന്ന കര്ഷകനുമായുള്ള അഭിമുഖം കുട്ടികൾക്ക് വേറിട്ടൊരുനുഭവമായി .സ്കൂളിനോടുത്തുള്ള കാളപൂട്ട് കുട്ടികളിൽ കൗതുകമുണർത്തി .



Friday 16 August 2019

ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷക ദിനം

കർഷക ദിനാചരണം



ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷക ദിനം

 ചിങ്ങം പുതുവര്‍ഷ പിറവി മലയാളക്കരയ്ക്ക് കര്‍ഷക ദിനമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ചിങ്ങമാസത്തേക്കുളള കടന്നു വരവ് മലയാളികളെ, പ്രത്യേകിച്ച് കര്‍ഷകരെ ഏറെ ആഹ്ലാദത്തിലെക്കും ആനന്ദത്തിലെക്കും നയിക്കുന്ന മാസമാണ്.

ടെലിവിഷനും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ ജീവവായുവായി മാറിയ നമുക്ക് ഇന്നത്തെ കാലത്ത് വിളഞ്ഞു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു. ഒരു ചെടി നടുക എന്നത് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തിലെ ഒരു ചടങ്ങുമാത്രമായി മാറിയിരിക്കുന്നു. ഒരു കൈയ്യില്‍ മൊബൈലും പിടിച്ച് ടിവിയും കണ്ട് മേശക്ക് ചുറ്റും ഊണ് കഴിക്കാനിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക  ഉരുട്ടി കഴിക്കുന്നത് പാടത്തും പറമ്പത്തും ചേറിലും ചെളിയിലും വിയര്‍ത്ത് അധ്വാനിക്കുന്നവന്റെ കാരുണ്യമാണ് നമ്മുടെ ഓരോ ഉരുളയും. ആ കര്‍ഷകനെ ഓര്‍ക്കുന്ന ദിനമാണിന്ന്.

മനുഷ്യന്റെ ഇന്നോളമുള്ള കണ്ടത്തലുകളില്‍ നിന്നും ഏതൊക്കെ ഒഴിച്ചു നിര്‍ത്തിയാലും മലയാളികള്‍ക്ക് കുത്തരിച്ചോറും കറിയും ഒഴിച്ചു നിര്‍ത്താനാകില്ല. നമ്മുടെ ഇന്നേവരെയുള്ള കണ്ടുപിടിത്തങ്ങളില്‍ മഹത്തരമാണ് കൃഷി. പാടത്തും പറമ്പത്തും വിയര്‍ത്ത് അധ്വാനിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരെ നമുക്ക് ഓര്‍ക്കാം. ആ അധ്വാനത്തിന്റെ മനസിനു മുമ്പില്‍ നമിക്കാം. എല്ലാ കര്‍ഷകര്‍ക്കും കര്‍ഷക ദിനാശംസകള്‍.

AUGUST 15- INDEPENDENCE DAY


Tuesday 6 August 2019

AUGUST 6 ഹിരോഷിമ ദിനം


ഹിരോഷിമ  ദിനം സമുചിതമായി ആചരിക്കാനുള്ള തയ്യാറെടപ്പുകൾ നടത്തി .അസ്സെംബ്ലിയിൽ ഷാഹിദ ടീച്ചർ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി .

  

1945ലെ കറുത്ത ദിനങ്ങളുടെ ഓര്‍മ്മയില്‍ ലോകം, ജപ്പാനെ വിഴുങ്ങിയ ദുരന്തം!!

ലോകമനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍. 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോണ്‍ ഷൂദ്വീപിലെ നഗരമായ ഹിരോഷിമയില്‍ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണ്വായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രെജക്ടിന്റെ ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. 'ചെറിയകുട്ടി' എന്നായിരുന്നു ആ ബോംബിന്റെ പേര്. ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാര്‍ദ്ധംകൊണ്ട് ആ 'ചെറിയകുട്ടി' ചുട്ടു ചാമ്പലാക്കി. 1939 സെപ്റ്റംബര്‍ 1. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുവര്‍ഷത്തോളമായിരുന്നു. 20,000 ടണ്‍ ടി.എന്‍.ടി. സ്‌ഫോടകശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1870 അടി ഉയരത്തില്‍വെച്ച് പൊട്ടിത്തെറിച്ചു. ജനറല്‍ പോള്‍ടിബ്റ്റ്‌സ് പറപ്പിച്ച ബി-29 ഇനാലഗെ എന്ന യുദ്ധ വിമാനമാണ് ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്.

സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.








 

Sunday 4 August 2019

തറയിട്ടാൽ എ എം ൽ പി സ്കൂളിന് ഒരു പൊൻതൂവൽകൂടി ....

 പ്രതിഭാ ക്വിസ് മത്സരം പള്ളിക്കൽ പഞ്ചായത്ത് -first prize winner -SHAYAN MUHAMMED ന് ക്ലാസ്  4 .സി