Search This Blog
Friday, 16 August 2019
ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷക ദിനം
കർഷക ദിനാചരണം
ടെലിവിഷനും ഇന്റര്‍നെറ്റും
മൊബൈല്‍ഫോണുമൊക്കെ ജീവവായുവായി മാറിയ നമുക്ക് ഇന്നത്തെ കാലത്ത് വിളഞ്ഞു
കിടക്കുന്ന നെല്‍പ്പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു. ഒരു ചെടി നടുക
എന്നത് ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തിലെ ഒരു ചടങ്ങുമാത്രമായി
മാറിയിരിക്കുന്നു. ഒരു കൈയ്യില്‍ മൊബൈലും പിടിച്ച് ടിവിയും കണ്ട് മേശക്ക്
ചുറ്റും ഊണ് കഴിക്കാനിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക ഉരുട്ടി കഴിക്കുന്നത്
പാടത്തും പറമ്പത്തും ചേറിലും ചെളിയിലും വിയര്‍ത്ത് അധ്വാനിക്കുന്നവന്റെ
കാരുണ്യമാണ് നമ്മുടെ ഓരോ ഉരുളയും. ആ കര്‍ഷകനെ ഓര്‍ക്കുന്ന ദിനമാണിന്ന്.
Subscribe to:
Post Comments (Atom)
No comments:
Post a Comment